TB മുക്ത് പഞ്ചായത്ത്
ക്ഷയരോഗമുക്ത പ്രവർത്തനങ്ങൾക്ക് പത്തനാപുരം ഗ്രാമപഞ്ചായത്തിന് ആദരവ്
TB MUKTH Bharat Abhiyaan പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ (TB) നിർമാർജന പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച 2025-ലെ TB മുക്ത് പഞ്ചായത്തുകളിലൊന്നായി പത്തനാപുരം ഗ്രാമപഞ്ചായത്തിനെ ജില്ലാ ടി.ബി. സെന്റർ, കൊല്ലം ആദരിച്ചു.
2026 സെപ്റ്റംബർ 6-ന് കൊല്ലം ജില്ലാ ടി.ബി. സെന്ററിലെ എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് പത്തനാപുരം ഗ്രാമപഞ്ചായത്തിന് ആദരവ് ലഭിച്ചത്.
ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊതുജനാരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ നടത്തിയ കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഈ ആദരവ്.
ക്ഷയരോഗമുക്ത കേരളം, ക്ഷയരോഗമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ അംഗീകാരം കൂടുതൽ പ്രചോദനമാകുന്നു.