പൗരധർമ്മവും ഉത്തരവാദിത്വങ്ങളും
🏛️
പൗരധർമ്മവും ഉത്തരവാദിത്വങ്ങളും
പത്തനാപുരം ഗ്രാമപഞ്ചായത്ത്
ഉത്തരവാദിത്തമുള്ള പൗരനാകുക എന്നത് അവകാശങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം സമൂഹത്തോടും രാജ്യത്തോടും കടമകൾ നിർവഹിക്കുന്നതുമാണ്.
📖
പൗരധർമ്മം എന്താണ്?
ഭരണവ്യവസ്ഥയിലെ പങ്കാളി എന്ന നിലയിൽ ഓരോ പൗരനും അവകാശങ്ങളുണ്ട്. അതോടൊപ്പം സമൂഹത്തോടും രാഷ്ട്രത്തോടും കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കേണ്ട ബാധ്യതയും ഉണ്ട്. ഈ കടമകളെയാണ് പൗരധർമ്മങ്ങൾ എന്ന് പറയുന്നത്.
ഇന്ത്യൻ ഭരണഘടന അനുച്ഛേദം 51A
1976
പൗരന്റെ പ്രധാന ഉത്തരവാദിത്വങ്ങൾ
- ചരിത്ര-സാംസ്കാരിക സമ്പത്തുകൾ പരിപാലിക്കുക.
- പരിസ്ഥിതിയും വന്യജീവികളും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുക.
- സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുക.
- അന്ധവിശ്വാസങ്ങൾ ചെറുത്ത് ശാസ്ത്രാഭിരുചി വളർത്തുക.
- മതസൗഹാർദ്ദവും സാഹോദര്യവും വളർത്തുക.
- രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുക.
- അത്യാവശ്യ ഘട്ടങ്ങളിൽ രാഷ്ട്ര സേവനത്തിന് സന്നദ്ധരാകുക.
🗳️ ജനാധിപത്യ പങ്കാളിത്തം
| 💰 സാമ്പത്തിക ഉത്തരവാദിത്വം
|
🧹 ശുചിത്വ ഉത്തരവാദിത്വം
| 🌱 പരിസ്ഥിതി സംരക്ഷണം
|
🤝 സാമൂഹിക ഉത്തരവാദിത്വം
| ⚖️ അഴിമതിക്കും ദുര്ഭരണത്തിനുമെതിരെ
|
🛡️ സാമൂഹിക സുരക്ഷ
| 🐕 വളർത്തുമൃഗങ്ങളുടെ സംരക്ഷണം
|
📜 നിയമപാലനം
| ⚖️ സമത്വവും നീതിയും
|
🏘️
പഞ്ചായത്ത് രാജ് നിയമം
1994 1999
ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഓരോ പൗരനും ജനാധിപത്യ ഭരണത്തെ ശക്തിപ്പെടുത്തുന്നതിനും ശുചിത്വം പരിസ്ഥിതി സംരക്ഷണം സാമൂഹ്യനീതി പൊതുസമാധാനം എന്നിവ ഉറപ്പാക്കുന്നതിനും സജീവമായി പങ്കാളിയാകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
🌿