പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

ഷീജ ഷാനവാസ്

പ്രസിഡൻ്റ്

അബ്ദുൽ റഹിമാൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാലി ബെന്നി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗീത സുരേഷ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഡെൻസൻ വർഗ്ഗീസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രശ്മി എം എൽ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പത്തനാപുരം ഗ്രാമപഞ്ചായത്ത്

വാർഡ് : 20

വില്ലേജ് :പത്തനാപുരം

ബ്ലോക്ക് :പത്തനാപുരം

ജില്ലാ പഞ്ചായത്ത് :പത്തനാപുരം

അസംബ്ലി മണ്ഡലം :പത്തനാപുരം

വിസ്തീർണ്ണം : 26.28 ച.മീ

ജനസംഖ്യ : 31660

 

അതിർത്തികള്‍ 

വടക്ക് : കലഞ്ഞൂർ പഞ്ചായത്ത്

കിഴക്ക് : പിറവന്തൂർ ഗ്രാമപഞ്ചായത്ത്

തെക്ക്  : കല്ലടയാറ്

പടിഞ്ഞാറ് : ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്, പട്ടാഴി വടക്കേക്കര പഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കുള്ളിലാണ് ദ്രുതഗതിയിലുള്ള സാമ്പത്തികവികസനവും പട്ടണരൂപവും പത്തനാപുരത്തിന് കൈവരുന്നതെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സാമൂഹ്യ-സാംസ്കാരിക പൈതൃകം പത്തനാപുരത്തിനുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടുകള്‍ക്കുള്ളിലുള്ള കേട്ടറിവുകളും നാട്ടറിവുകളും വിശകലനം ചെയ്യുമ്പോള്‍ നടുക്കുന്ന്, മഞ്ചള്ളൂര്‍, കുണ്ടയം, കല്ലുംകടവ്, ഇടത്തറ, പാതിരിക്കല്‍, ഇന്നത്തെ പട്ടണകേന്ദ്രം എന്നീ പ്രദേശങ്ങളില്‍ പൂര്‍വ്വികരുമായി ബന്ധപ്പെട്ട ദ്രാവിഡസംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും. പത്തനാപുരത്തിന്റെ സ്ഥലനാമനിര്‍ണ്ണയത്തില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. ഇന്നത്തെ പത്തനാപുരത്തിന്റെ പഴയ പേരു കാട്ടുപത്തനാപുരം എന്നായിരുന്നു. ചിരപുരാതനകാലം മുതല്‍ പാണ്ടിനാടുമായി(ഇന്നത്തെ തമിഴ്നാട്) വാണിജ്യ വ്യാപാരബന്ധമുണ്ടായിരുന്നതിനാലും മറ്റും ഈ നാട്ടിലെ ചില പ്രമുഖരുടെ പേരില്‍ എഴുത്തുകള്‍ വരുമായിരുന്നു. അഞ്ചലോട്ടം,...

കൂടുതൽ വായിക്കുക