2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹിക സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
പരാതി പരിഹാരം

പരാതി പരിഹാര സംവിധാനങ്ങൾ

പത്തനാപുരം ഗ്രാമപഞ്ചായത്ത് · പരാതികൾ സമർപ്പിക്കുന്നതിനും പരിഹാരം തേടുന്നതിനുമുള്ള പ്രധാന സംവിധാനങ്ങൾ
പത്തനാപുരം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട പരാതികൾ, സേവനങ്ങളിലെ കാലതാമസം, ഭരണപരമായ വിഷയങ്ങൾ, അഴിമതി, ക്രമക്കേടുകൾ തുടങ്ങിയ കാര്യങ്ങളിൽ പരാതി സമർപ്പിക്കുന്നതിനും ആവശ്യമായ പരിഹാരം തേടുന്നതിനുമായി ബന്ധപ്പെടാവുന്ന പ്രധാന ഓഫീസുകളുടെയും സംവിധാനങ്ങളുടെയും വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.

പ്രധാന പരാതി പരിഹാര സംവിധാനങ്ങൾ

പത്തനാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്
പ്രാഥമിക പരാതി പരിഹാര സംവിധാനം
ഉദ്യോഗസ്ഥൻ: സെക്രട്ടറി
വിലാസം:
പത്തനാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്,
പത്തനാപുരം, കൊല്ലം ജില്ല
ഫോൺ: 9496041751
ഇ-മെയിൽ: ptpmpanchayat@gmail.com
ജോയിന്റ് ഡയറക്ടർ – കൊല്ലം
തദ്ദേശ സ്വയംഭരണ വകുപ്പ്
വിലാസം:
സിവിൽ സ്റ്റേഷൻ,
കൊല്ലം – 691013
ഫോൺ: 0474-2794961
ഇ-മെയിൽ: jdlsgdklm@gmail.com
പ്രിൻസിപ്പൽ ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്
വിലാസം:
5-ാം നില, സ്വരാജ് ഭവൻ,
നന്തൻകോട്, കവടിയാർ പി.ഒ.,
തിരുവനന്തപുരം – 695003
ഫോൺ: 0471-2314526
മൊബൈൽ: 9446339770
ഇ-മെയിൽ: pd.lsgd@kerala.gov.in
തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രാമം)
ഗ്രാമ പഞ്ചായത്ത് വിഭാഗം
വിലാസം:
സ്വരാജ് ഭവൻ, ഗ്രൗണ്ട് ഫ്ലോർ,
നന്തൻകോട്, കവടിയാർ പി.ഒ.,
തിരുവനന്തപുരം – 695003
ഫോൺ: 0471-2323286
ഇ-മെയിൽ: directorofpanchayat@gmail.com
ഓംബുഡ്സ്മാൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ
വിലാസം:
സാഫല്യം കോംപ്ലക്സ്, 4-ാം നില,
യൂണിവേഴ്സിറ്റി പി.ഒ., പാളയം,
തിരുവനന്തപുരം – 695034
ഫോൺ: 0471-2333542
ഇ-മെയിൽ: ombudsmanlsgi@gmail.com
അഴിമതി, ക്രമക്കേട്, അധികാര ദുർവിനിയോഗം, കർത്തവ്യവിലോപനം തുടങ്ങിയ പരാതികൾക്ക് നിയമപരമായ പരിഹാരം തേടാവുന്ന സംവിധാനമാണ് ഓംബുഡ്സ്മാൻ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണൽ
LSGI Tribunal
വിലാസം:
ട്രിഡ ബിൽഡിംഗ്,
റിഹാബിലിറ്റേഷൻ ബ്ലോക്ക്,
മെഡിക്കൽ കോളേജ് പി.ഒ.,
തിരുവനന്തപുരം – 695037
ഫോൺ: 0471-2478394
മൊബൈൽ: 9447768394
ഇ-മെയിൽ: lsgitribunal@gmail.com
പഞ്ചായത്ത് കമ്മിറ്റി / സെക്രട്ടറിയുടെ തീരുമാനങ്ങൾ, ഉത്തരവുകൾ, ലൈസൻസ് നിരസിക്കൽ, കെട്ടിട അനുമതി റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളിൽ അപ്പീൽ സമർപ്പിക്കാവുന്ന നിയമപരമായ സംവിധാനമാണ് ട്രൈബ്യൂണൽ.
ചീഫ് എൻജിനീയർ
തദ്ദേശ സ്വയംഭരണ സ്ഥാപന എഞ്ചിനീയറിംഗ് വിഭാഗം
വിലാസം:
5-ാം നില, സ്വരാജ് ഭവൻ,
നന്തൻകോട്, കവടിയാർ പി.ഒ.,
തിരുവനന്തപുരം – 695003
ഫോൺ: 0471-2324951
മൊബൈൽ: 9447009951
ഇ-മെയിൽ: celsgd@gmail.com
കുടുംബശ്രീ
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ
വിലാസം:
TRIDA Rehabilitation Building, 2-ാം നില,
ചാലക്കുഴി റോഡ്, മെഡിക്കൽ കോളേജ് പി.ഒ.,
തിരുവനന്തപുരം – 695011
ഫോൺ: 0471-2554714
ഇ-മെയിൽ: kudumbashree@gmail.com
MGNREGA – സംസ്ഥാന മിഷൻ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
വിലാസം:
State Mission Office, 4-ാം നില,
സ്വരാജ് ഭവൻ, നന്തൻകോട്,
കവടിയാർ പി.ഒ., തിരുവനന്തപുരം – 695003
ഫോൺ: 0471-2313385
ഇ-മെയിൽ: smg.lsgd@kerala.gov.in
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ
VACB – പരാതി / അഴിമതി സംബന്ധമായ വിവരങ്ങൾ
ജില്ല: കൊല്ലം
ഹെൽപ്‌ലൈൻ: 1064
ഇ-മെയിൽ: vig.vacb@kerala.gov.in
കൈക്കൂലി ആവശ്യപ്പെടൽ, വലിയ സാമ്പത്തിക ക്രമക്കേടുകൾ, സർക്കാർ ഫണ്ടുകളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ വിജിലൻസ് സംവിധാനത്തെ സമീപിക്കാം.
വിജിലൻസ് ഡയറക്ടറേറ്റ്
VACB – സംസ്ഥാന ആസ്ഥാനം
വിലാസം:
വികാസ് ഭവൻ, ലോ കോളേജ് റോഡ്,
കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശം,
പാളയം, തിരുവനന്തപുരം – 695033
ഫോൺ: +91 471 2550377
പരാതികൾ: complaint.vacb@kerala.gov.in
ഓൺലൈൻ പരാതി പരിഹാര സംവിധാനങ്ങൾ
വിവിധ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ സംവിധാനങ്ങൾ
കെ-സ്മാർട്ട് പോർട്ടൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ ഓൺലൈൻ സേവനങ്ങൾ, അപേക്ഷകൾ, പരാതികൾ എന്നിവ സമർപ്പിക്കാനും അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാനും കെ-സ്മാർട്ട് പോർട്ടൽ ഉപയോഗിക്കാം.
 
മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ
വിവിധ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും പരാതിയുടെ പുരോഗതി പരിശോധിക്കുന്നതിനും മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ ഉപയോഗിക്കാം.

പരാതി നൽകുന്നതിനുള്ള പൊതുവായ മാർഗ്ഗനിർദ്ദേശം

01. ആദ്യം ബന്ധപ്പെട്ട സേവനം ലഭ്യമാക്കുന്ന പത്തനാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ പരാതി സമർപ്പിക്കുക.
02. പഞ്ചായത്ത് തലത്തിൽ പരിഹാരം ലഭിക്കാത്ത പക്ഷം ബന്ധപ്പെട്ട ജില്ലാ / സംസ്ഥാനതല ഉദ്യോഗസ്ഥരെ സമീപിക്കാം.
03. നിയമപരമായ അപ്പീൽ ആവശ്യമായ വിഷയങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലിനെ സമീപിക്കാം.
04. അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം തുടങ്ങിയ വിഷയങ്ങളിൽ ഓംബുഡ്സ്മാൻ / വിജിലൻസ് സംവിധാനങ്ങളെ സമീപിക്കാം.