പൗരധർമ്മവും ഉത്തരവാദിത്വങ്ങളും
പൗരധർമ്മവും ഉത്തരവാദിത്വങ്ങളും
പത്തനാപുരം ഗ്രാമപഞ്ചായത്ത്
ഉത്തരവാദിത്തമുള്ള പൗരനാകുക എന്നത് അവകാശങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം സമൂഹത്തോടും രാജ്യത്തോടും കടമകൾ നിർവഹിക്കുന്നതുമാണ്.
📖
പൗരധർമ്മം എന്താണ്?
ഭരണവ്യവസ്ഥയിലെ പങ്കാളി എന്ന നിലയിൽ ഓരോ പൗരനും അവകാശങ്ങളുണ്ട്. അതോടൊപ്പം സമൂഹത്തോടും രാഷ്ട്രത്തോടും കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കേണ്ട ബാധ്യതയും ഉണ്ട്. ഈ കടമകളെയാണ് പൗരധർമ്മങ്ങൾ എന്ന് പറയുന്നത്.
🇮🇳
ഇന്ത്യൻ ഭരണഘടന അനുച്ഛേദം 51A (1976)
പൗരന്റെ പ്രധാന ഉത്തരവാദിത്വങ്ങൾ
- ചരിത്ര-സാംസ്കാരിക സമ്പത്തുകൾ പരിപാലിക്കുക.
- പരിസ്ഥിതിയും വന്യജീവികളും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുക.
- സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുക.
- അന്ധവിശ്വാസങ്ങൾ ചെറുത്ത് ശാസ്ത്രാഭിരുചി വളർത്തുക.
- മതസൗഹാർദ്ദവും സാഹോദര്യവും വളർത്തുക.
- രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുക.
- അത്യാവശ്യ ഘട്ടങ്ങളിൽ രാഷ്ട്ര സേവനത്തിന് സന്നദ്ധരാകുക.
ജനാധിപത്യ പങ്കാളിത്തം
- ഗ്രാമസഭയിൽ പങ്കെടുക്കുക.
- തദ്ദേശഭരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുക.
- ആസൂത്രണം, നിർവഹണം, വിലയിരുത്തൽ എന്നിവയിൽ സഹകരിക്കുക.
സാമ്പത്തിക ഉത്തരവാദിത്വം
- നികുതികൾ കൃത്യമായി അടയ്ക്കുക.
- നികുതി വെട്ടിപ്പ് തടയുക.
- വികസന പ്രവർത്തനങ്ങൾക്ക് സഹായം നൽകുക.
ശുചിത്വ ഉത്തരവാദിത്വം
- പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാതിരിക്കുക.
- ശുചിത്വ പ്രവർത്തനങ്ങളിൽ സഹകരിക്കുക.
- പൊതുശല്യങ്ങൾ ഒഴിവാക്കുക.
പരിസ്ഥിതി സംരക്ഷണം
- പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക.
- പരിസ്ഥിതി ബോധവൽക്കരണത്തിൽ പങ്കാളിയാകുക.
- പരിസ്ഥിതി സന്തുലനം ഉറപ്പാക്കുക.
സാമൂഹിക ഉത്തരവാദിത്വം
- സാമൂഹ്യ ഓഡിറ്റിന് സഹായിക്കുക.
- സാമൂഹ്യ ഐക്യം ശക്തിപ്പെടുത്തുക.
- മൗലികവാദത്തെയും വിഭാഗീയതയെയും എതിർക്കുക.
അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ
- അഴിമതി തടയാൻ ജാഗ്രത പാലിക്കുക.
- നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക.
സാമൂഹിക സുരക്ഷ
- മദ്യപാനം, മയക്കുമരുന്ന് എന്നിവക്കെതിരെ പ്രവർത്തിക്കുക.
- സ്ത്രീധനം, സ്ത്രീപീഡനം, ബാലവേല എന്നിവ തടയുക.
- പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക.
വളർത്തുമൃഗങ്ങളുടെ സംരക്ഷണം
- ലൈസൻസ് എടുക്കുക.
- കുത്തിവയ്പ്പുകൾ കൃത്യമായി നടത്തുക.
- പൊതുജനാരോഗ്യം ഉറപ്പാക്കുക.
നിയമപാലനം
- നിയമങ്ങളും ചട്ടങ്ങളും പാലിക്കുക.
- ലംഘനങ്ങൾക്ക് സഹായം നൽകാതിരിക്കുക.
- പൊതുസമാധാനം ഉറപ്പാക്കുക.
സമത്വവും നീതിയും
- സ്ത്രീ-പുരുഷ സമത്വം പാലിക്കുക.
🏘️
പഞ്ചായത്ത് രാജ് നിയമം (1994, 1999)
ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഓരോ പൗരനും ജനാധിപത്യ ഭരണത്തെ ശക്തിപ്പെടുത്തുന്നതിനും ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യനീതി, പൊതുസമാധാനം എന്നിവ ഉറപ്പാക്കുന്നതിനും സജീവമായി പങ്കാളിയാകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.