Social Security/Welfare Fund Board pension beneficiaries who were sanctioned pension up to 31 December 2025 are hereby informed that the mustering has been extended up to 30 November 2026.
വാഴപ്പാറ ലിറ്റിൽ കുറ്റാലം

കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വനമേഖലയിൽ നിന്നുള്ള അരുവിയിൽ രൂപപ്പെടുന്ന ഈ വെള്ളച്ചാട്ടം സുരക്ഷിതമായി കുളിക്കാൻ അനുയോജ്യമാണ്.

മികച്ച സമയം: മൺസൂൺ കാലത്തോടനുബന്ധിച്ച് (ജൂൺ-സെപ്റ്റംബർ) വെള്ളച്ചാട്ടം അതിന്റെ പൂർണ്ണസൗന്ദര്യത്തിൽ കാണാനും ആസ്വദിക്കാനും സാധിക്കും.

കിഴക്കൻ മലയോര മേഖലയായ വാഴപ്പാറയിലെ വെള്ളച്ചാട്ടം കാണാൻ ദിനംപ്രതി നിരവധിപേരാണ് എത്തുന്നത്.  കലഞ്ഞൂർ മാങ്കോട് റോഡിൽ രണ്ട് കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം. വനമേഖലയിൽ നിന്ന് ഉത്ഭവിക്കുന്ന അരുവിയാണ് ഇവിടെ കാഴ്ച. കാട്ടിൽ വെള്ളച്ചാട്ടത്തിന് സമീപവും വെള്ളച്ചാട്ടം കാണാനും കുളിക്കാനും നിരവധിപേരാണ് എത്തുന്നത്. 

എത്തിച്ചേരാനുള്ള വഴി

റോഡ് മാർഗ്ഗം: പത്തനാപുരം ടൗണിൽ നിന്ന് കൂടൽ/കലഞ്ഞൂർ റൂട്ടിൽ സഞ്ചരിച്ച് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.അടുപ്പമുള്ള റെയിൽവേ സ്റ്റേഷൻ: പുനലൂർ റെയിൽവേ സ്റ്റേഷൻ (ഏകദേശം 15 കി.മീ). വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (ഏകദേശം 80 കി.മീ).

location map

vazhappara