2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹിക സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് 2026 ജൂലൈ 17 മുതൽ നടത്തിവരുന്ന മസ്റ്ററിംഗ് 2026 നവംബർ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
മാലിന്യങ്ങളുടെ നാല് വിഭാഗങ്ങളായുള്ള വേർതിരിക്കൽ ഉറപ്പാക്കലും ശാസ്ത്രീയ സംസ്കരണവും

October 6, 2026

ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ, 2026 പ്രകാരം, സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നാല് വിഭാഗങ്ങളായി വേർതിരിച്ച്, ഓരോ വിഭാഗത്തിനും പ്രത്യേകം ബിൻ (Bin) സ്ഥാപിച്ച് ശേഖരിക്കേണ്ടതാണ്.
മാലിന്യങ്ങൾ താഴെപ്പറയുന്ന നാല് വിഭാഗങ്ങളായി വേർതിരിച്ചാണ് ശേഖരിക്കേണ്ടത്:
• ജൈവ മാലിന്യം (Wet Waste) — പച്ച ബിൻ (Green Bin)
• അജൈവ മാലിന്യം (Dry Waste) — നീല ബിൻ (Blue Bin)
• സാനിറ്ററി മാലിന്യം (Sanitary Waste) — ചുവപ്പ് ബിൻ (Red Bin)
• പ്രത്യേക പരിചരണം ആവശ്യമായ മാലിന്യം (Waste Requiring Special Care) — കറുപ്പ് ബിൻ ( Black Bin)
മേൽപ്പറഞ്ഞ നാല് വിഭാഗങ്ങൾക്കുമായി പ്രത്യേകം ബിന്നുകൾ സ്ഥാപിക്കുകയും, മാലിന്യങ്ങൾ അതത് ബിന്നുകളിൽ തന്നെ വേർതിരിച്ച് നിക്ഷേപിക്കുകയും ചെയ്യേണ്ടതാണ്.
ലൈസൻസ് അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനങ്ങളിൽ നാല് വിഭാഗങ്ങളിലേക്കുമുള്ള ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും, സ്ഥാപിച്ച നാല് ബിന്നുകളും വ്യക്തമായി ദൃശ്യമാകുന്ന നാല് ഫോട്ടോകൾ ലൈസൻസ് അപേക്ഷയോടൊപ്പം നിർബന്ധമായും അപ്‌ലോഡ് ചെയ്യുകയും വേണം.