2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹിക സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് 2026 ജൂലൈ 17 മുതൽ നടത്തിവരുന്ന മസ്റ്ററിംഗ് 2026 നവംബർ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
ഷോപ്പിംഗ് മാൾ

പത്തനാപുരത്തിന്റെ വാണിജ്യ വികസനത്തിന് പുതിയ മുഖം നൽകുന്ന ബൃഹത്തായ പദ്ധതിയാണ് പത്തനാപുരം ടൗൺ സെന്റർ ഷോപ്പിംഗ് മാൾ. പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ടൗണിന്റെ കേന്ദ്രഭാഗത്തെ ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത്, 1,60,000 ചതുരശ്ര അടി വിസ്തൃതിയിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് പദ്ധതി യാഥാർഥ്യമാകുന്നത്. ഗ്രാമപഞ്ചായത്ത് നേരിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതി, പ്രാദേശിക വാണിജ്യ മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുന്നതിനൊപ്പം വ്യാപാരികൾക്കും സംരംഭകർക്കും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നു.

ആധുനിക വ്യാപാര സൗകര്യങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ജനസൗഹൃദ അന്തരീക്ഷം എന്നിവ സമന്വയിപ്പിച്ച് പത്തനാപുരം ടൗണിന്റെ വളർച്ചയ്ക്ക് പുതിയ ദിശ നൽകുന്ന ഒരു ആധുനിക വാണിജ്യ കേന്ദ്രമായി ടൗൺ സെന്റർ ഷോപ്പിംഗ് മാൾ മാറുകയാണ്.

പത്തനാപുരത്തിന്റെ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം നാളെയുടെ വികസന സാധ്യതകൾക്ക് അടിത്തറ പാകുന്ന ഒരു ദീർഘവീക്ഷണമുള്ള വികസന പദ്ധതിയാണ് ടൗൺ സെന്റർ ഷോപ്പിംഗ് മാൾ.

mall